മെഡൽ സ്വപ്നങ്ങളുമായി യൂത്ത് ഒളിംപിക്സിന് അശ്വതി പിള്ള …

തിരുവനന്തപുരം∙ അർജന്റീനയിൽ ഈ മാസം ആറിന് ആരംഭിക്കുന്ന ലോക യൂത്ത്  ഒളിംപിക്സിൽ സ്വീ‍ഡനു വേണ്ടി ബാഡ്മിന്റൺ റാക്കറ്റ് കയ്യിലെടുക്കുന്ന യുവതാരത്തിന്റെ പേര് മലയാളികളെ ഒന്നമ്പരപ്പിക്കും. അശ്വതി പിള്ള!  സ്വീഡിഷ് പൗരയാണെങ്കിലും അശ്വതി തനി മലയാളിയാണ്, കേരളത്തിന്റെ സ്വന്തം അച്ചു. യൂത്ത് ഒളിംപിക്സ് ഗെയിംസിൽ സ്വീഡനെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ വനിതാ ബാഡ്മിന്റൺ താരമാണ് തിരുവനന്തപുരം പേരൂർക്കടയിൽ കുടുംബവേരുകളുള്ള അശ്വതി. ഐ.ടി  ജീവനക്കാരായ അച്ഛൻ വിനോദ് പിള്ളയും അമ്മ ഗായത്രിയും പതിനൊന്നു വർഷം മുൻപാണു സ്വീഡനിലേക്കു ചേക്കേറിയത്. 2009ൽ തന്റെ …

ലക്ഷ്യസെന്നിനും അശ്വതിക്കും സ്വർണം

യൂത്ത് ഒളിമ്പിക്സ് ബാഡ്മിന്റൺ മിക്സഡ് ടീമിനത്തിൽ ഇന്ത്യൻതാരം ലക്ഷ്യ സെന്നിനും സ്വീഡനെ പ്രതിനിധീകരിക്കുന്ന മലയാളിതാരം അശ്വതി പിള്ളയ്ക്കും സ്വർണം. ഇരുവരും കളിച്ച ടീമാണ് വിജയികളായത്. സ്വർണം ലഭിച്ചെങ്കിലും രാജ്യത്തിന്റെ മെഡൽ പട്ടികയിൽ ഉൾപ്പെടുത്തില്ല. ഒളിമ്പിക് കമ്മിറ്റിക്ക് കീഴിലാണ് ടീം. അതേസമയം പുരുഷ സിംഗിൾസിൽ ലക്ഷ്യസെൻ വെള്ളി നേടി. പുരുഷ സിംഗിൾസ് ഫൈനലിൽ സെൻ ചൈനയുടെ ലി ഷിഫെങ്ങിനോട് കീഴടങ്ങി (15-21, 21-19). 2010 ഗെയിംസിൽ മലയാളിതാരം എച്ച്.എസ്. പ്രണോയ് വെള്ളിമെഡൽ നേടിയിരുന്നു. മൂന്ന് സ്വർണവും നാല് വെള്ളിയുമായി…