തിരുവനന്തപുരം: സ്വീഡിഷ് ദേശീയ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ മലയാളി താരം അശ്വതി പിള്ള ചാന്പ്യനായി. ഇത് രണ്ടാം തവണയാണ് അശ്വതി സ്വീഡിഷ് ചാന്പ്യൻഷിപ്പ് സ്വന്തമാക്കിയത്.
സ്വീഡനിലെ സീനിയർ വിഭാഗത്തിൽ തുടർച്ചയായ രണ്ടാം വട്ടം വനിതാ വിഭാഗത്തിൽ ചാന്പ്യനാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നു മെഡൽ നേട്ടത്തെക്കുറിച്ച് അശ്വതി പറഞ്ഞു. സ്വർണനേട്ടം അഭിമാനാർഹമാണ്. ദേശീയ ചാന്പ്യൻഷിപ്പിനും അപ്പുറം വലിയ ലക്ഷ്യങ്ങളാണ് ഇപ്പോൾ മുന്നിലുള്ളത്- അശ്വതി പറഞ്ഞു.
തിരുവനന്തപുരം സ്വദേശിയായ അശ്വതിയുടെ പിതാവ് വർഷങ്ങൾക്ക് മുന്‍പ് സ്വീഡനിലേക്ക് കുടിയേറിയതാണ്.
Credits To : deepika.com
Original Source Link: https://www.deepika.com/News_Cat2_sub.aspx?catcode=cat6&newscode=504615&fbclid=IwAR0b2Lw4l9Mou0cP_DzghEXNtnFQvmAKmDHlgxLER_raNVsWIVpb73Ve5Tk