സൈനയുടെയും സിന്ധുവിന്റെയും പാതയില്‍.. മലയാളികളുടെ സ്വന്തം ഒളിമ്പിക് ചാമ്പ്യന്‍ ……

സൈനയുടെയും സിന്ധുവിന്റെയും പാതയില്‍ ലോക ബാഡ്മിന്റണ്‍ കോര്‍ട്ടുകളില്‍ വെന്നക്കൊടി പാറിച്ച് മലയാളിപ്പെണ്‍കുട്ടിയും. ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ ആദ്യ മലയാളിയായി തക്കല സ്വദേശി അശ്വതി പിള്ള. 2018-ല്‍ ബ്യൂണസ് അയേഴ്സില്‍ നടന്ന യൂത്ത് ഒളിമ്പിക്സിലാണ് അശ്വതി ബാഡ്മിന്റണ്‍ ടീമിനത്തില്‍ സ്വീഡനുവേണ്ടി സ്വര്‍ണം കൊയ്തത്. മേളയില്‍ രണ്ട് ഇന്ത്യക്കാരാണ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയത്. ലക്ഷ്യസെന്‍ ഇന്ത്യക്കായി യൂത്ത് ഒളിമ്പിക്‌സില്‍ ആദ്യമായി സ്വര്‍ണം നേടിയ താരമായപ്പോള്‍ സ്വീഡനുവേണ്ടി കോര്‍ട്ടിലിറങ്ങിയ അശ്വതി മലയാളികള്‍ക്കും അഭിമാനമായി. കന്യാകുമാരി ജില്ലയിലെ തക്കലയ്ക്കടുത്ത് ഇരണിയലില്‍ മലയാളികളായ…