യൂത്ത് ഒളിന്പിക്സിൽ പങ്കെടുക്കാനായി അർജന്റീനയുടെ തലസ്ഥാനമായ ബുവേനോസ് ആരിസിൽ എത്തുന്പോൾ അശ്വതി പിള്ള എന്ന മലയാളി ബാഡ്മിന്റണ്‍ താരത്തെ ആരും അറിഞ്ഞിരുന്നില്ല. എന്നാൽ, മിക്സഡ് ടീം ഇനത്തിൽ സ്വർണം നേടിയതോടെ മലയാളികൾക്ക് അശ്വതി എന്ന പതിനേഴുകാരി ഹീറോ ആയി. സൈന നെഹ്വാളിനെയും പി.വി. സിന്ധുവിനെയും ആരാധിച്ച ഇന്ത്യൻ കായികപ്രേമികളുടെ വലിയ പ്രതീക്ഷയാവുകയാണ് സ്വീഡനു വേണ്ടി ഇറങ്ങിയ തിരുവനന്തപുരം തക്കല സ്വദേശിനിയായ അശ്വതി പിള്ള. ഇന്ത്യൻതാരം ലക്ഷ്യ സെന്നിനൊപ്പം ചേർന്നാണ് സ്വീഡനെ പ്രതിനിധീകരിക്കുന്ന മലയാളിതാരം അശ്വതി പിള്ള സ്വർണം…